കോവൻട്രി: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവൻട്രി ആൻഡ് വാർവിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെൽത്ത്കെയർ അസിസ്റ്റന്റായ ജോമി തോമസിനെ പ്രശസ്തമായ അന്താരാഷ്ട്ര ഡെയ്സി അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടു.
ഭാര്യ സിൽറ്റോ ജോമിക്കും മക്കളായ ആൽബി ജോമിക്കും അനീറ്റ ജോമിക്കുമൊപ്പം കോവൻട്രിയിലാണ് അദ്ദേഹം താമസമാക്കുന്നത്.
സമർപ്പണം, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ജോമിയെ അവാർഡിനായി നാമനിർദേശം ചെയ്തത്.
യുഎച്ച്സിഡബ്ല്യുവിലെ ചീഫ് നഴ്സിംഗ് ഓഫീസറായ പ്രഫസർ ട്രേസി ബ്രിഗ്സ്റ്റോക്കിൽ നിന്ന് ജോമി തോമസ് തന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
1999-ൽ ജെ. പാട്രിക് ബാൺസ് എന്ന രോഗിയുടെ കുടുംബമാണ് അദ്ദേഹത്തെ ചികിത്സിച്ച നഴ്സുമാരുടെ സേവനത്തോടുള്ള ആദരസൂചകമായി ഡെയ്സി അവാർഡ് സ്ഥാപിച്ചത്.
നഴ്സിംഗ് മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ബഹുമതികളിലൊന്നാണിത്.